എട്ട് വിക്കറ്റ് നഷ്ടമായി ബംഗ്ലാദേശ്, കളി തടസ്സപ്പെടുത്തി മഴ

ബംഗ്ലാദേശിനെതിരെ വലിയ ഒന്നാം ഇന്നിംഗ്സ് ലീഡ് എടുക്കാമെന്ന അഫ്ഗാനിസ്ഥാന്റെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി മഴ. 88/5 എന്ന നിലയില്‍ ചായയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ച ശേഷം അധികം വൈകാതെ മഹമ്മദുള്ളയെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡ് നൂറ് കടന്നതേയുള്ളുവായിരുന്നു. ടീമിന്റെ ഏക പ്രതീക്ഷയായ മോമിനുള്‍ ഹക്ക് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ മെഹ്ദി ഹസനെ ഖൈസ് അഹമ്മദ് പുറത്താക്കി. മോമിനുള്‍ ഹക്ക് 52 റണ്‍സ് നേടിയാണ് പുറത്തായത്.

52 ഓവറില്‍ 146/8 എന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ സ്കോറിന് 196 റണ്‍സ് പിന്നിലായി നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്. 13 റണ്‍സുമായി മൊസ്ദേക്ക് ഹൊസൈനും റണ്ണൊന്നുമെടുക്കാതെ തൈജുല്‍ ഇസ്ലാമുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

Exit mobile version