ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് തുടരുന്നു, രണ്ടാം ദിവസം ആദ്യ സെഷന്‍ മഴ കവര്‍ന്നു

പാക്കിസ്ഥാന്റെ 174 റണ്‍സ് മറികടന്ന് ലീഡ്സില്‍ ലീഡ് നേടുകയെന്ന ഇംഗ്ലണ്ടിന്റെ ലക്ഷ്യം വൈകും. ഹെഡിംഗ്‍ലിയില്‍ പെയ്യുന്ന മഴയാണ് ഇംഗ്ലണ്ട് പ്രതീക്ഷകള്‍ക്കുമേല്‍ വില്ലനായി അവതരിച്ചത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 68 റണ്‍സ് പിന്നിലായി ഇംഗ്ലണ്ട് 106/2 എന്ന നിലയിലാണ്. രണ്ടാം ദിവസം ഇതുവരെ ഒരു പന്ത് പോലും എറിയാനായിട്ടില്ല.

ആദ്യ ദിവസം തന്നെ ഓള്‍ഔട്ടായ പാക്കിസ്ഥാനു മത്സരം സമനിലയിലാക്കുവാനുള്ള അവസരമായി ഈ മഴ ഇടവേളയെ കണക്കാക്കാവുന്നതാണ്. ആദ്യ മത്സരം പരാജയപ്പെട്ട ഇംഗ്ലണ്ടിനു ലീഡ്സ് ടെസ്റ്റില്‍ വിജയം ഏറെ പ്രാധാന്യമുള്ളതാണ്. ഇവിടെ സമനില കൈവരിക്കാനായാല്‍ പാക്കിസ്ഥാനു ടെസ്റ്റ് പരമ്പര ജയിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article‘സിദാന്റെ രാജി വിചിത്രം” – ഹാമെസ് റോഡ്രിഗസ്
Next articleഒസ്മാൻ ഡെംബലെ ലോകത്തെ മികച്ച യുവതാരമെന്ന് എമ്പാപ്പെ