വീണ്ടും വില്ലനായി മഴ

ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലാണ്ട് ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം തടസ്സപ്പെടുത്തി മഴ. ആദ്യ സെഷനിന്റെ ഭൂരിഭാഗവും മഴ കവര്‍ന്നെടുത്ത ശേഷം രണ്ടാം സെഷനില്‍ മത്സരം പുരോഗമിക്കവേ വീണ്ടും മഴയെത്തുകയായിരുന്നു. ഇന്നത്തെ ദിവസം 23.1 ഓവറുകള്‍ മാത്രമാണ് മത്സരം നടന്നത്. 92.1 ഓവറില്‍ ന്യൂസിലാണ്ട് 229/4 എന്ന നിലയിലാണ്. 171 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ടീം നേടിയിട്ടുള്ളത്.

കെയിന്‍ വില്യംസണിന്റെ വിക്കറ്റാണ് രണ്ടാം ദിവസം ന്യൂസിലാണ്ടിനു നഷ്ടമായത്. തന്റെ 18ാം ശതകം തികച്ച് ഏറെ വൈകുന്നതിനു മുമ്പ് വില്യംസണ്(102) തന്റെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ജെയിംസ് ആന്‍ഡേഴ്സണാണ് വിക്കറ്റ് നേടിയത്. 49 റണ്‍സുമായി ഹെന്‍റി നിക്കോളസും 17 റണ്‍സ് നേടിയ ബിജെ വാട്‍ളിംഗുമാണ് മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ ന്യൂസിലാണ്ടിനായി ക്രീസിലുണ്ടായിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെംഗളൂരു സൂപ്പർ ഡിവിഷൻ കിരീടം ഓസോൺ എഫ് സിക്ക്
Next articleകോളിക്കടവിൽ റോയൽ ട്രാവൽസിന് ജയം