ട്വി20 റാങ്കിംഗിൽ രാഹുൽ രണ്ടാമത്, രോഹിത് ആദ്യ പത്തിൽ

പുതിയ ട്വി20 റാങ്കിംഗില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യൻ ഓപ്പണർമാർക്ക് മുന്നേറ്റം. ന്യൂസിലൻഡിനെതിരായ സീരീസിൽ ഗംഭീര പ്രകടനം നടത്തിൽ കെ എൽ രാഹുൽ വൻ കുതിപ്പ് തന്നെ നടത്തി. ആറാം സ്ഥാനത്തുണ്ടായിരുന്ന രാഹുൽ പുതിയ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 823 പോയന്റാണ് രാഹുലിനുള്ളത്. 879 പോയന്റുമായി ബാബർ ആണ് ഒന്നാമത് ഉള്ളത്.

പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശർമ്മ പത്താം സ്ഥാനത്തേക്ക് മുന്നേറി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി 673 പോയന്റുമായി റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തുണ്ട്.

Latest ICC T20I Ranking

1) Babar – 879
2) Rahul – 823
3) Finch – 810
4) Munro – 785
5) Malan – 782
6) Maxwell – 766
7) Lewis – 702
8) Hazratullah – 692
9) Kohli – 673
10) Rohit – 662

Exit mobile version