Klrahul

വിമര്‍ശകരെ അടങ്ങു!!! ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് കെഎൽ രാഹുല്‍

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ കെഎൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് മികവിൽ ഇന്ത്യയ്ക്ക് വിജയം. ഓസ്ട്രേലിയ നൽകിയ 189 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 39.5 ഓവറിൽ മറികടക്കുകയായിരുന്നു.

83/5 എന്ന നിലയിലേക്ക് ഇന്ത്യ വീണുവെങ്കിലും അവിടെ നിന്ന് കെഎൽ രാഹുല്‍ – രവീന്ദ്ര ജഡേജ കൂട്ടുകെട്ട് കരുതലോടെ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ 108 റൺസ് നേടിയാണ് അവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

രാഹുല്‍ 75  റൺസും രവീന്ദ്ര ജഡേജ 45 റൺസും നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.

Exit mobile version