ആദ്യ ഏകദിനത്തിൽ രാഹുൽ ഓപ്പണർ ആകും

രോഹിത് ശർമ്മയുടെ അഭാവത്തിൽ താൻ ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യയുടെ താൽക്കാലിൽ ക്യാപ്റ്റനായി നിലകൊള്ളുന്ന രാഹുൽ പറഞ്ഞു.

“കഴിഞ്ഞ 14-15 മാസങ്ങളിൽ ഞാൻ 4, 5, വ്യത്യസ്ത പൊസിഷനുകളിൽ ബാറ്റ് ചെയ്തിട്ടുണ്ട്. രോഹിത് ഇവിടെ ഇല്ലാത്തതിനാൽ, ഞാൻ ഒപ്പണരായി ബാറ്റ് ചെയ്യും,” രാഹുൽ പറഞ്ഞു.

“ഞാൻ വളരെയധികം പദ്ധതികളും ലക്ഷ്യങ്ങളും ഉള്ള ആളല്ല. ഒരു സമയം ഒരു ഗെയിം എന്ന നിലയിൽ എടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. അങ്ങനെയാണ് ഞാൻ എന്റെ ക്രിക്കറ്റ് കളിച്ചത്, അങ്ങനെയാണ് ഞാൻ ടീമിനെ നയിക്കാനും നോക്കുന്നത്.” അദ്ദേഹം പറഞ്ഞു.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജനുവരി 19ന് പാർളിൽ ആണ് നടക്കുന്നത്

Exit mobile version