ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനില്‍ സ്ഥാനം പിടിച്ച് രാഹുലും കരണ്‍ ശര്‍മ്മയും

ന്യൂസിലാണ്ടിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം ലഭിക്കാതിരുന്ന കെഎല്‍ രാഹുലിനെ ന്യൂസിലാണ്ടുമായുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ന്യൂസിലാണ്ട് എയുമായുള്ള മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ കരണ്‍ ശര്‍മ്മയും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മുംബൈയില്‍ ഒക്ടോബര്‍ 17, 19 തീയ്യതികളിലാണ് സന്നാഹ മത്സരങ്ങള്‍.

പരിക്കേറ്റ സ്പിന്നര്‍ രാഹുല്‍ ചഹാറിനു പകരമാണ് കരണ്‍ ശര്‍മ്മ ടീമില്‍ ഇടം പിടിച്ചത്. ടീമിനെ ശ്രേയസ്സ് അയ്യര്‍ ആണ് നയിക്കുന്നത്.

സ്ക്വാഡ്: പൃഥ്വി ഷാ, ശിവം ചൗധരി, ശ്രേയസ്സ് അയ്യര്‍, കരുണ്‍ നായര്‍, ഗുര്‍കീരത് മന്‍, മിലിന്ദ് കുമാര്‍, ഋഷഭ് പന്ത്, ഷാഹ്ബാസ് നദീം, കരണ്‍ ശര്‍മ്മ, ധവാല്‍ കുല്‍ക്കര്‍ണി, ജയ്ദേവ് ഉന്‍ഡ്കട്, അവേശ് ഖാന്‍, കെഎല്‍ രാഹുല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial