ടെസ്റ്റില്‍ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായ ഇന്ത്യക്കാരുടെ പട്ടികയിലേക്ക് കെഎല്‍ രാഹുലും

മഴ മൂലം വൈകിത്തുടങ്ങിയ ഈഡന്‍ ഗാര്‍ഡന്‍സില്‍ ലങ്കയ്ക്ക് സ്വപ്ന തുല്യ തുടക്കം. ആദ്യ പന്തില്‍ തന്നെ സുരംഗ ലക്മല്‍ ലോകേഷ് രാഹുലിനെ കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ലയുടെ കൈകളിലെത്തിക്കുകയായിരുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യ പന്തില്‍ പുറത്തായ ഇന്ത്യക്കാരുടെ പട്ടികയിലേക്ക് ലോകേഷ് രാഹുലാണ് ഏറ്റവും പുതുതായി എത്തിയിരിക്കുന്നത്.

ഇതിനു മുമ്പ് സമാനമായ രീതിയില്‍ പുറത്തായ താരങ്ങളുടെ പട്ടിക:

സുനില്‍ ഗവാസ്കര്‍(3 തവണ)
സുധീര്‍ നായിക്
ഡബ്ല്യു വി രാമന്‍
ശിവ് സുന്ദര്‍ ദാസ്
വസീം ജാഫര്‍
ലോകേഷ് രാഹുല്‍(ഇന്നത്തെ മത്സരം)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജിങ്കൻ ഇനി കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ!!
Next articleകൊച്ചി നഗരം ഐ എസ് എല്ലിനായി ഒരുങ്ങി