
ഐപിഎല്‍ 2018ല്‍ തന്റെ ആറാം അര്‍ദ്ധ ശതകം നേടി കെഎല്‍ രാഹുല്‍. ഈ നേട്ടത്തിനിടെ ഓറഞ്ച് ക്യാപ്പും രാഹുല്‍ സ്വന്തമാക്കി. 582 റണ്‍സ് നേടിയ ഋഷഭ് പന്തിനെ പിന്തള്ളിയാണ് ലോകേഷ് രാഹുല്‍ ഈ നേട്ടം കൊയ്തത്. 36 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ രാഹുല്‍ ജസ്പ്രീത് ബുംറയുടെ ഓവറില്‍ 94 റണ്‍സില്‍ പുറത്താകുകയായിരുന്നു. 60 പന്തുകള്‍ നേരിട്ട രാഹുല്‍ തന്റെ ഇന്നിംഗ്സില്‍ 10 ബൗണ്ടറിയും 3 സിക്സും നേടി സീസണിലെ റണ്‍സ് നേട്ടം 652 റണ്‍സാക്കി മാറ്റി.
95 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ് രാഹുലിന്റെ സീസണിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial