Local Sports News in Malayalam

രാഹുൽ ദ്രാവിഡ് The wall

1996 ഏപ്രിൽ 3 ന് ശ്രീലങ്കക്കെതിരെ ഒരു മെലിഞ്ഞ പയ്യൻ ബാറ്റേന്തി ക്രീസിലേക്ക് നടന്ന് ന്നീങ്ങുമ്പോൾ അന്ന് കടുത്ത ക്രിക്കറ്റ് പ്രേമികൾ പോലും വിചാരിച്ചിട്ടുണ്ടാവില്ലാ ആ പോകുന്നത് വരും കാലത്ത് ഇന്ത്യൻ ടീമിന് വേണ്ടി മതിലുകൾ പണിയാൻ പോകുന്ന ഇതിഹാസ താരമായിരിക്കുമെന്ന്. രാഹുൽ ദ്രാവിഡെന്ന ഇതിഹാസ താരത്തിന്റെ അരേങ്ങറ്റം അവിടെ തുടങ്ങുന്നു. മുത്തയ്യ മുരളിധരന്റെ പന്തിൽ ഔട്ടായി പവനിയിലേക്ക് പോകുമ്പോൾ അന്ന് അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 3 റൺസായിരുന്നു..

ചിലപ്പോൾ അന്ന് ദ്രാവിഡിന്റെ വിക്കെറ്റെടുത്ത മുത്തയ്യ മുരളിധരനും വിചാരിച്ച് കാണില്ല വരും കാലത്ത് തന്റെ മാന്ത്രിക വിരലിലുടെ കറങ്ങി തിരിഞ്ഞ് വരുന്ന പന്തുകളെ അനായാസം ബൗണ്ടറിയിലേക്ക് പായിക്കൻ പോകുന്ന ഒരു ക്ലാസ് പ്ലയറുടെ വിക്കെറ്റാണെന്ന്. അവിടെ നിന്നും എതിർ ടീം ബൗളർമാർ ഇന്ത്യൻ നിരയിലേക്ക് എറിയുന്ന ഒരോ അസ്ത്രവും രാഹുൽ ദ്രാവിഡ് എന്ന മതിലിൽ തട്ടി നിഷ്പ്രഭമായികൊണ്ടിരുന്നു. ലോങ്ങ് റൺഅപ്പ് എടുത്ത് 150 കിലോമീറ്റർ വേഗതയിൽ വരുന്ന ഷോയ്ബ് അക്തറിന്റെ പന്തിനെ ഒരു കൂസലുമില്ലാതെ ലീവ് ചെയ്യുമ്പോൾ രഹുൽ ദ്രാവിഡെന്ന ക്ലാസ് പ്ലയർക്ക് അറിയാമായിരുന്നു ആ ബൗളറുടെ ആത്മവിശ്വാസം കെടുത്തുന്ന ലീവിങ്ങ് ആണ് തന്റെതെന്ന്. അടുത്ത ബോൾ എങ്ങനെ എവിടെ വരുമെന്നും അദ്ദേഹത്തിന് കൃത്യമായ കണക്കുകൂട്ടലകളുണ്ടായിരുന്നു. ആ വരുന്ന പന്തുകൾ ഒരു മടിയും കൂടാതെ ബൗണ്ടറി ലൈനുകളെ ചുംബിച്ച് കടന്ന് പോയികോണ്ടേ ഇരുന്നു.

ടെസ്റ്റ് പ്ലയർ എന്ന് മുദ്രകുത്ത പെടുമ്പോഴും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ ഏകദിനവും കളിച്ച് മുന്നേറി ആ മനുഷ്യൻ ക്ഷമ എന്നതിന്റെ പര്യായം ആയിരുന്നു രാഹുൽ ദ്രാവിഡ്. ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് മത്സരത്തിനെടെ കമന്റേറ്ററിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു “ഒരു ബാറ്റ്സ്മാന് ബൗളറെ സിക്സർ പറത്താം ബൗണ്ടറിയടിക്കാം പക്ഷേ ഇതുപോലെ കൊല്ലാതെ കൊല്ലുവാൻ ചിലർക്കേ സാധിക്കു” കുത്തി ഉയർന്ന് വരുന്ന വിദേശ പിച്ചുകളൽ ബൗളർമാരുടെ ആത്മവിശ്വാസം കെടുത്തുന്ന ലോങ്ങ് ഇന്നിങ്ങ്സുകൾ കാഴ്ച്ചവെച്ചു മുന്നേറി. VVS  ലക്ഷ്മണനുമൊത്ത് ഓസ്ട്രേലിയക്കെതിരെ കളിച്ച ആ ഇന്നിങ്ങ്സുകൾ ഒരു ക്രിക്കറ്റ് പേമികൾക്കും മറക്കാൻ പറ്റുന്നതല്ലാ തന്റെ നേരേ നീട്ടുന്ന ഏത് ഉത്തരവാദിത്തവും അതിനെ  ധിക്കരിക്കാതെ ഏറ്റെടുത്തു ദ്രാവിഡ്. ബൗളർ ഇല്ലാതെ വന്നപ്പോൾ ബൗൾ ചെയ്തും വികറ്റ് കീപ്പറ് ഇല്ലാതെ ഇന്ത്യൻ ടിം കിതച്ച് ന്നിന്നപ്പോൾ ഒരു മടിയും കൂടാതെ ഏറ്റടുത്തും…

ചാപ്പലും ഗാംഗുലിയുമായുള്ള പോരിൽ ഇന്ത്യൻ ടീമിന് നാഥനില്ലാതെ വന്നപ്പോൾ അദ്ദേഹത്തോട് ക്യാപ്റ്റനാകാൻ പറഞ്ഞു അതും ചെയ്തു ഈ മനുഷ്യൻ. പക്ഷേ ക്യാപറ്റനായ ദ്രാവിഡിന് വലിയ വലിയ ടൂർണമെന്റുകൾ ജയിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ലാ. 2012 ൽ ആരോടും പാരാതിയോ പരിഭവമോ വിവാധങ്ങളോ ഉണ്ടാക്കാതെ ഒരു പത്രസമ്മേളനം വിളിച്ച് വിരമിക്കൽ പ്രഖ്യപനം നടത്തുമ്പോൾ ക്രിക്കറ്റ് അല്ലാതെ തന്റെ മനസ്സിൽ വേറേയോന്നുമില്ലായിരുന്നു. അതുകൊണ്ടാണ് ഇന്ത്യൻ ജൂനിയർ ടീമിന്റെ കോച്ച് എന്ന സ്ഥാനം ഏറ്റെടുത്ത് തനിക്ക് നേടാൻ സാധിക്കാത്ത വേൾഡ് കപ്പ് അവരിലൂടെ നേടിയെടുത്തത്. പ്രിയപെട്ട രാഹുൽ ദ്രാവിഡ് ന്നിങ്ങൾ ഇന്ത്യൻ ടീമിന് വേണ്ടി പണിത മതിലുകളുടെ മുകളിലേക്ക് ഒരു തരി ഉയരത്തിൽ പണിയാൻ ആരെങ്കിലും വരുമെന്ന് തോന്നുന്നില്ല കാരണം ന്നിങ്ങൾ പണിത മതിലുകൾ ഇന്ത്യൻ ജനതയുടെ മനസ്സിൽ അത്രമേൽ ഉയരത്തിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like