തന്നോടൊപ്പം ടൂറിന് വരുന്ന താരങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരം നല്‍കുവാന്‍ ശ്രമിക്കാറുണ്ട് – രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ ലങ്കന്‍ ടൂറിൽ ടീമിന്റെ കോച്ചായി യാത്രയാകുന്നത് രാഹുല്‍ ദ്രാവിഡ് ആണ്. ഇന്ത്യയുടെ പ്രധാന ടീം ഇംഗ്ലണ്ടിലായതിനാൽ രണ്ടാം നിര ടീമിനെയാണ് ബിസിസിഐ ലങ്കയിലേക്ക് അയയ്ക്കുന്നത്. തന്നോടൊപ്പം എ ടൂറിന് വന്ന താരങ്ങള്‍ക്കെല്ലാം താന്‍ അവസരം കൊടുത്തിട്ടുണ്ടെന്നും ഒരു മത്സരത്തിലെങ്കിലും അവര്‍ക്ക് അവസരം നല്‍കുവാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും പറഞ്ഞ രാഹുല്‍ ദ്രാവിഡ് അതിനൊരു കാരണവും പറ‍ഞ്ഞു.

തന്റെ ചെറുപ്പത്തിൽ എ ടൂറിൽ തനിക്ക് സമാനമായ ഒരു അനുഭവമുണ്ടായിരുന്നുവെന്നും അന്ന് തനിക്ക് മത്സരിക്കുവാന്‍ അവസരം ലഭിച്ചില്ലെന്നും അത് തനിക്ക് വളരെ ദുഖം വരുത്തിയ സംഭവമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ലങ്കന്‍ ടൂറിൽ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യ കളിക്കുമ്പോള്‍ ഇത്തരത്തിൽ എല്ലാ താരങ്ങള്‍ക്കും രാഹുല്‍ ദ്രാവിഡ് അവസരം നല്‍കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Exit mobile version