ഇന്ത്യയുടെ പരിശീലന സെഷൻ കാണാൻ രാഹുൽ ദ്രാവിഡും

സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യയുടെ പരിശീലന സെഷൻ കാണാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡും. നാഷണൽ ക്രിക്കറ്റ് അക്കാദമി തലവൻ കൂടിയായ രാഹുൽ ദ്രാവിഡ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിശീലന സെഷനിൽ ആണ് വിരാട് കോഹ്‌ലിക്കും സംഘത്തിനൊപ്പം സമയം ചിലവഴിച്ചത്. നേരത്തെ ഇന്ത്യൻ യുവ ടീമുകളുടെ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് അടുത്തിടെയാണ് നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ചുമതലയേറ്റത്.

ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്കൊപ്പം സംസാരിച്ചിരിക്കുന്ന ചിത്രം ബി.സി.സി.ഐ തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം മൊഹാലിയിൽ വെച്ച് നടന്ന രണ്ടാം ടി20 മത്സരത്തിൽ 7 വിക്കറ്റ് ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുൻപിലാണ്. ധരമംശാലയിൽ നടന്ന ആദ്യ ടി20 മത്സരം മഴ മൂലം ഒരു ഓവർ പോലും അറിയാതെ ഉപേക്ഷിച്ചിരുന്നു.

ഞായറാഴ്ചയാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം.

Exit mobile version