ഇന്ത്യയ്ക്കായി ചെറുത്ത്നില്പുമായി പുജാരയും രഹാനെയും

ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യ സെഷനിൽ തകര്‍ന്നുവെങ്കിലും രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച് നിന്ന് ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും. 50 റൺസ് കൂട്ടുകെട്ടുമായി ഇവര്‍ ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു.

പുജാര 29 റൺസും അജിങ്ക്യ രഹാനെ 24 റൺസും നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 78 റൺസിന്റെ ലീഡാണുള്ളത്. നിര്‍ണ്ണായകമായ മൂന്നാം സെഷനിൽ സ്കോര്‍ നേടുന്നതിനൊപ്പം വിക്കറ്റ് നഷ്ടപ്പെടാതിരുന്നാൽ മാത്രമേ ഇന്ത്യയ്ക്ക് തോല്‍വി ഒഴിവാക്കാനാകൂ.

Exit mobile version