Picsart 23 04 26 14 24 32 230

രഹാനെയെ ടീമിൽ എടുത്തത് ഐ പി എൽ ഫോം കണ്ടല്ല എന്ന് ഗവാസ്കർ

അജിങ്ക്യ രഹാനെയെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ചത് ഐ പി എൽ ഫോം കണ്ടല്ല എന്ന് ഓർമ്മിപ്പിച്ച് സുനിൽ ഗവാസ്‌കർ, “ഇന്ത്യൻ ടീമിന് ആവശ്യമായ ഒരേയൊരു മാറ്റം ആയിരുന്നു രഹാനെ‌ അവർക്ക് ശ്രേയസ് അയ്യർക്ക് പകരക്കാരനെ ആവശ്യമായിരുന്നു. അജിങ്ക്യ രഹാനെ ഡബ്ല്യുടിസി സ്ക്വാഡിൽ ഇടം നേടിയത് അദ്ദേഹത്തിന്റെ നിലവിലെ ഐപിഎൽ ഫോം കൊണ്ടല്ല, രഞ്ജി ട്രോഫിയിൽ അദ്ദേഹം നല്ല ഫോമിലായിരുന്നു. ആഭ്യന്തര സീസണിൽ മുംബൈക്ക് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.” ഗവാസ്കർ പറഞ്ഞു.

അവസാന ഇലവനിൽ ആരൊക്കെ കളിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അത് കെഎസ് ഭരത് ആകുമോ കെഎൽ രാഹുലായാലുകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണേണ്ടി വരും എന്നും ഗവാസ്കർ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ ജൂൺ ആദ്യ വാരം ആണ് നടക്കുന്നത്‌‌. 2021 ജനുവരിയിൽ ആണ് ഇന്ത്യയ്‌ക്കായി അവസാനമായി രഹാനെ ഒരു ടെസ്റ്റ് മത്സരം കളിച്ചത്‌.

Exit mobile version