Picsart 23 06 03 23 51 06 424

“ഐ പി എല്ലിലെ പ്രകടനം ഇന്ത്യൻ ജേഴ്സിയിലും തുടരണം” – രഹാനെ

ഒരു വർഷത്തിനു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ രഹാനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തന്റെ ഐ‌പി‌എൽ ഫോം ആവർത്തിക്കണം എന്ന് പറഞ്ഞു. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് തനിക്കും കുടുംബത്തിനും വൈകാരിക നിമിഷമാണെന്നും രഹാനെ പറഞ്ഞു. വിശേഷിപ്പിച്ച രഹാനെ, ഈ കഴിഞ്ഞ ഐപിഎൽ സീസണിലെ ചെന്നൈ സൂപ്പർ കിങ്‌സിനായി രഹാനെ 326 റൺസ് നേടിയിരുന്നു.

“18-19 മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിനൊപ്പം തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ട്. ഇത് എനിക്ക് വളരെ സവിശേഷമായ ഒന്നാണ്. എന്റെ ബാറ്റിംഗ് ഫോം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ ഇപ്പോൾ ബാറ്റ് ചെയ്യുന്ന രീതി, കാര്യങ്ങൾ സങ്കീർണ്ണമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഞാൻ അത് എത്രത്തോളം ലളിതമാക്കുന്നുവോ അത്രയും നല്ലത്” രഹാനെ പറഞ്ഞു.

“ഞാൻ ടീമിന് പുറത്തായപ്പോൾ, എന്റെ കുടുംബത്തിൽ നിന്നുള്ള പിന്തുണ വളരെ വലുതായിരുന്നു.” അജിങ്ക്യ രഹാനെ പറഞ്ഞു. 2022 ജനുവരിയിൽ ആണ് അവസാനമായി രഹാനെ ഇന്ത്യക്ക് ആയി ഒരു ടെസ്റ്റ് കളിച്ചത്.

“ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എനിക്ക് വളരെ പ്രധാനമാണ്. മുംബൈക്ക് വേണ്ടി വളരെ നല്ല ആഭ്യന്തര സീസൺ ഉണ്ടായിരുന്നു. എനിക്ക് ഇന്ത്യൻ ടീമിൽ അവസരം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആ നിമിഷം ശരിക്കും എനിക്കും കുടുംബത്തിനും വികാരഭരിതമായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version