Site icon Fanport

വീണ്ടും വംശീയധിക്ഷേപം, ജോഫ്ര ആർച്ചർ ടീമിൽ നിന്ന് വിട്ടുനിന്നേക്കും

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറിനെതിരെ വീണ്ടും വംശീയധിക്ഷേപം. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരത്തിനെതിരെ വംശീയാധിക്ഷേപം ഉണ്ടായത്. താരം തുടർന്ന് ഈ വിവരം ഇംഗ്ലണ്ട് ക്രിക്കറ്റ്  ബോർഡിനെ  അറിയിക്കുകയും നിയമനടപടികളുമായി മുൻപോട്ട് പോവുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസ് – ഇംഗ്ലണ്ടിന് പര്യടനത്തിന് വേണ്ടി ഒരുക്കിയ ബയോ സുരക്ഷ താരം ലംഘിച്ചിരുന്നു. തുടർന്ന് താരത്തെ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന് താരത്തെ പുറത്തിരുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വംശീയധിക്ഷേപം നടന്നത്.

ഇംഗ്ലണ്ടിന് വേണ്ടി കളിക്കുമ്പോൾ തനിക്ക് 100 ശതമാനം അർപ്പണ ബോധത്തോടെയാണ് കളിക്കുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ തനിക്ക് അത് നൽകാൻ കഴിയുമെന്ന് ഉറപ്പില്ലെന്നും താരം അറിയിച്ചു. ഇതോടെ വെള്ളിയാഴ്ച തുടങ്ങുന്ന അവസാന ക്രിക്കറ്റ് ടെസ്റ്റിൽ താരം കളിക്കാനുള്ള സാധ്യത കുറവാണ്.

Exit mobile version