Site icon Fanport

രചിനും കെയ്ൻ വില്യംസണും സെഞ്ച്വറി, ന്യൂസിലൻഡിന് മികച്ച തുടക്കം

ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 258-2 എന്ന നിലയിൽ. ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഒപ്പം രചിൻ രവീന്ദ്രയും നേടിയ സെഞ്ച്വറികൾ ആണ് ന്യൂസിലൻഡിന് കരുത്തായത്. കെയ്ൻ വില്യംസൺ 259 പന്തിൽ നിന്ന് 112 റൺസുമായാണ് ക്രീസിൽ നിൽക്കുന്നത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

ന്യൂസിലൻഡ് 24 02 04 10 44 03 995

രചിൻ രവീന്ദ്രക്ക് ഇത് ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. 211 പന്തിൽ നിന്ന് 118 റൺസുമായാണ് രചിൻ ക്രീസിൽ നിൽക്കുന്നത്. 13 ഫോറും 1 സിക്സും രചിൻ ഇതുവരെ അടിച്ചിട്ടുണ്ട്. 1 റൺ എടുത്ത കോൺവേയെയും 20 റൺസ് എടുത്ത ലാതത്തെയും ആണ് ന്യൂസിലൻഡിന് നഷ്ടമായത്.

ദക്ഷിണാഫ്രിക്കക്ക് ആയി മൊറേകിയും പാറ്റേഴ്സണും ഒരോ വിക്കറ്റ് വീഴ്ത്തി.

Exit mobile version