രണ്ട് മത്സരങ്ങളില്‍ വിലക്ക്, റബാഡ ഇനി ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ ഇല്ല

- Advertisement -

ദക്ഷിണാഫ്രിക്കയുടെ ഓസ്ട്രേലിയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇനി കാഗിസോ റബാഡയുടെ സേവനമില്ല. സ്റ്റീവന്‍ സ്മിത്തുമായി തോളില്‍ ഉരസിയ സംഭവത്തിനെത്തുടര്‍ന്നുള്ള ഐസിസി നടപടി മാച്ച് റഫറി ജെഫ് ക്രോ ശരി വയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസം 52ാം ഓവറില്‍ സ്മിത്തിനെ പുറത്താക്കിയ ശേഷമാണ് സംഭവം ഉണ്ടായത്.

50 ശതമാനം മാച്ച് ഫീസ് പിഴയായും താരം ഒടുക്കേണ്ടതായുണ്ട്. ഐസിസി നടപടിക്കെതിരെ റബാഡ അപ്പീല്‍ പോയിരുന്നുവെങ്കിലും ജെഫ് ക്രോയുമായുള്ള ഹിയറിംഗിനു ശേഷം ശിക്ഷ ശരി വയ്ക്കുകയായിരുന്നു. ടെസ്റ്റിന്റെ മൂന്നാം ദിവസം ഡേവിഡ് വാര്‍ണറെ പുറത്താക്കിയ ശേഷവും അസഭ്യം പറഞ്ഞതിനുള്ള രണ്ടാം നടപടിയും റബാഡ അംഗീകരിച്ചു.

അസഭ്യവര്‍ഷം നടത്തിയതിനു മിച്ചല്‍ മാര്‍ഷിനെതിരെ 20 ശതമാനം മാച്ച് ഫീസ് പിഴയായും ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷ നടപടിയായി ചുമത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement