അസഭ്യവര്‍ഷം, റബാഡയ്ക്ക് രണ്ടാം ടെസ്റ്റില്‍ നിന്ന് വിലക്ക്

© Getty
- Advertisement -

ബെന്‍ സ്റ്റോക്സിനെ പുറത്താക്കിയ ശേഷം മോശം ഭാഷയില്‍ സംസാരിച്ചതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയ്ക്ക് വിലക്ക്. 50 ശതമാനം മാച്ച് ഫീസും 3 ഡിമെറിറ്റ് പോയിന്റും നേരത്തെ ശ്രീലങ്കയ്ക്കെതിരെ ഫെബ്രുവരി 8നു നടന്ന ഏകദിനത്തില്‍ പിഴയായി വാങ്ങിയ റബാഡയ്ക്ക് ലോര്‍ഡ്സ് ടെസ്റ്റിലെ പെരുമാറ്റത്തിനു ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ലഭിയ്ക്കുകയായിരുന്നു. ശ്രീലങ്കന്‍ ഓപ്പണര്‍ നിരോഷന്‍ ഡിക്ക്വെല്ലയ്ക്കെതിരെയാണ് റബാഡ അന്ന് കൊമ്പ് കോര്‍ത്തത്.

നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ അത് രണ്ട് സസ്പെന്‍ഷന്‍ പോയിന്റായി മാറുമെന്നാണ് ഐസിസി നിയമം. ആയതിനാല്‍ ഒരു ടെസ്റ്റില്‍ നിന്നോ, രണ്ട് ഏകദിനങ്ങളില്‍/ടി20 നിന്നോ താരത്തെ വിലക്കുന്നതായിരിക്കും, ഏതാണോ ആദ്യം വരുന്നതെന്ന മുറയ്ക്ക്. റബാഡയുടെ കാര്യത്തില്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റാണ് തന്റെ അടുത്ത മത്സരം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement