പോര്‍ട്ട് എലിസബത്തില്‍ റബാഡ താണ്ഡവം

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ആദ്യ ഇന്നിംഗ്സില്‍ പുറത്തായി ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണര്‍-കാമറൂണ്‍ ബാന്‍ക്രോഫ്ട് കൂട്ടുകെട്ട് നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 98 റണ്‍സ് അടിത്തറ മുതലാക്കാന്‍ പോകാതെ വന്നതാണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായത്. വാര്‍ണര്‍ 63 റണ്‍സും ബാന്‍ക്രോഫ്ട് 38 റണ്‍സുമാണ് നേടിയത്. 243 റണ്‍സിനാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് അവസാനിച്ചത്.

രണ്ടാം സെഷനില്‍ സ്റ്റീവന്‍ സ്മിത്ത്-ഷോണ്‍ മാര്‍ഷ് കൂട്ടുകെട്ട് കുറച്ച് സമയം ക്രീസില്‍ ചിലവഴിച്ചുവെങ്കിലും റബാഡയുടെ മുന്നില്‍ ഇരുവരും വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. മിച്ചല്‍ മാര്‍ഷിനെയും പുറത്താക്കി രണ്ടാം സെഷനില്‍ പൂര്‍ണ്ണമായ ദക്ഷിണാഫ്രിക്കന്‍ ആധിപത്യം റബാഡ ഉറപ്പാക്കി. സ്മിത്ത് 25 റണ്‍സും ഷോണ്‍ മാര്‍ഷ് 24 റണ്‍സുമാണ് നേടിയത്.

ചായയ്ക്ക് ശേഷം മടങ്ങിയെത്തി പാറ്റ് കമ്മിന്‍സിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും പുറത്താക്കി റബാഡ തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. 17 റണ്‍സ് നേടിയ നഥാന്‍ ലയണിനെ ഗിഡി പുറത്താക്കുകയായിരുന്നു. 36 റണ്‍സുമായി പൊരുതി നിന്ന ടിം പെയിനിനെയും ഗിഡി തന്നെയാണ് പുറത്താക്കിയത്. 10 റണ്‍സുമായി ജോഷ് ഹാസല്‍വുഡ് പുറത്താകാതെ നിന്നു. ലുംഗി ഗിഡി മൂന്ന് വിക്കറ്റും  വെറോണ്‍ ഫിലാന്‍ഡറു മത്സരത്തില്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅയര്‍ലണ്ടിനോടും തോല്‍വിയേറ്റുവാങ്ങി ഇന്ത്യ
Next articleറിലഗേഷൻ ഒഴിവാക്കാൻ അപേക്ഷിച്ച് ചർച്ചിൽ ബ്രദേഴ്സ്