ആന്‍ഡേഴ്സണെ മറികടന്ന് റബാഡ ഒന്നാം സ്ഥാനത്ത്

- Advertisement -

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് കാഗിസോ റബാഡ. ജെയിംസ് ആന്‍ഡേര്‍സണില്‍ നിന്നാണ് റബാഡ ഒന്നാം സ്ഥാനം തിരികെ നേടുന്നത്. 902 പോയിന്റുകളോടെ റബാഡയാണ് ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്. നേരത്തെ 887 പോയിന്റുമായി ആന്‍ഡേഴ്സണ്‍ ആയിരുന്നു ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്നത്. അന്ന് റബാഡയ്ക്ക് 873 പോയിന്റായിരുന്നു. ഇപ്പോള്‍ 15 പോയിന്റിനു റബാഡ ആന്‍ഡേഴ്സണെ മുന്നിട്ട് നില്‍ക്കുന്നുണ്ട്. പോര്‍ട്ട് എലിസബത്ത് ടെസ്റ്റിലെ 11 വിക്കറ്റ് നേട്ടമാണ് റബാഡയെ റാങ്കിംഗില്‍ കുതിച്ച് ചാടുവാന്‍ സഹായിച്ചത്.

പുതിയ പട്ടിക പുറത്ത് വരുവാന്‍ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് വരെ കാത്തിരിക്കണമെങ്കിലും ഐസിസി മീഡിയ റിലീസ് ആണ് കാഗിസോയാണ് ഇപ്പോള്‍ റാങ്കിംഗില്‍ ഒന്നാമതെന്ന് വാര്‍ത്ത പുറത്ത് വിട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement