റബാഡയ്ക്ക് ഒന്നാം റാങ്ക് നഷ്ടം, ജെയിംസ് ആന്‍ഡേഴ്സണ് റാങ്കിംഗ് തലപ്പത്ത്

ആയിരം ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇംഗ്ലണ്ടിനു വേണ്ടി മത്സരിക്കാനിറങ്ങുന്ന ജെയിംസ് ആന്‍ഡേഴ്സണ് തന്റെ ടെസ്റ്റ് ബൗളിംഗിലെ ഒന്നാം റാങ്ക് തിരിച്ച് കിട്ടിയ സന്തോഷത്തില്‍ പന്തെറിയാം. കാഗിസോ റബാഡയില്‍ നിന്നാണ് ഇപ്പോള്‍ ആന്‍ഡേഴ്സണിലേക്ക് റാങ്ക് തിരികെ എത്തിയിരിക്കുന്നത്. ശ്രീലങ്കയില്‍ കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ കാഗിസോ റബാഡയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ താരം രണ്ടാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു.

കൊളംബോ ടെസ്റ്റില്‍ ആന്‍ഡേഴ്സണെക്കാള്‍ 7 പോയിന്റ് മുന്നിലായാണ് റബാഡ എത്തിയതെങ്കിലും മത്സര ശേഷം ഇപ്പോള്‍ 10 പോയിന്റിനു പിന്നിലാണ് താരം. അതേ സമയം ഡെയില്‍ സ്റ്റെയിന്‍ അഞ്ച് സ്ഥാനങ്ങള്‍ പിന്നിലായി 24ാം റാങ്കിലെത്തി. താരം 2007നു ശേഷം റാങ്കിംഗില്‍ ഇത്ര പിന്നോട്ട് പോകുന്നത് ഇതാദ്യമായാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version