ടെസ്റ്റ് ബൗളിംഗ് റാങ്കിംഗ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് റബാഡ

© Getty
- Advertisement -

ആര്‍ അശ്വിനെയും രംഗന ഹെരാത്തിനെയും യഥാക്രമം നാലും അഞ്ചും സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡ. ഏറ്റവും പുതിയ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗിലാണ് കാഗിസോ റബാഡ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ജെയിംസ് ആന്‍ഡേഴ്സണ്‍ ഒന്നാം സ്ഥാനത്തും രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തും മാറ്റമില്ലാതെ തുടരുകയാണ്.

ബംഗ്ലാദേശിനെതെിരെ രണ്ടാം ടെസ്റ്റില്‍ നേടിയ 10 വിക്കറ്റ് നേട്ടമാണ് റബാഡയെ മൂന്നാം സ്ഥാനത്ത് എത്തിച്ചത്. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയിന്‍ വില്യംസണ്‍, ചേതേശ്വര്‍ പുജാര, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഇന്ത്യയുടെ വിരാട് കോഹ്‍ലി ആറാമതും ഹാഷിം അംല ഏഴാമതും തുടരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement