
സ്റ്റീവ് വോയെ പുറത്താക്കിയ ശേഷം ആവേശത്തോടെ പ്രതികരിച്ച കാഗിസോ റബാഡ പോകുന്ന പോക്കിനു ഓസ്ട്രേലിയന്‍ നായകന് ഒരു തട്ടും വെച്ച് കൊടുത്തിട്ടാണ് പോയത്. കൊടുങ്കാറ്റായി മാറിയ കാഗിസോ റബാഡയുടെ മത്സരത്തിലെ ആദ്യ വിക്കറ്റായിരുന്നു അത്. പിന്നീട് മാര്‍ഷ് സഹോദരന്മാരെയും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയും പുറത്താക്കി തന്റെ അഞ്ച് വിക്കറ്റ് നേട്ടവും ഓസ്ട്രേലിയയുടെ തകര്‍ച്ചയും റബാഡ ഉറപ്പാക്കുകയായിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ അത്ര സുഖകരമാവില്ല റബാഡയ്ക്കെന്നാണ് അറിയുന്നത്. നിലവില്‍ അഞ്ച് ഡീമെറിറ്റ് പോയിന്റുകള്‍ ഉള്ള റബാഡയുടെ ഇന്നലത്തെ “പ്രകടനം” ഐസിസിയുടെ നിയമ പുസ്തക പ്രകാരം മൂന്നോ നാലോ ഡീമെറിറ്റ് പോയിന്റുകള്‍ കൂടി സമ്പാദിക്കുവാന്‍ പോന്നതാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍(2017) നിരോഷന്‍ ഡിക്ക്വെല്ലയുമായി കോര്‍ത്ത് സമ്പാദിച്ച മൂന്ന് ഡിമെറിറ്റ് പോയിന്റുകളും ഇംഗ്ലണ്ടിനെതിരെ ബെന്‍ സ്റ്റോക്സിനെ അസഭ്യം പറഞ്ഞ വകയില്‍ ഒരു ടെസ്റ്റില്‍ നിന്ന് വിലക്കും ഒരു ഡീമെറിറ്റ് പോയിന്റും വാങ്ങി ഇരിക്കുകയാണ് റബാഡ. ശിഖര്‍ ധവാനെ കഴിഞ്ഞ മാസം അസഭ്യം പറഞ്ഞ വകയില്‍ തന്റെ അഞ്ചാം ഡീമെറിറ്റ് പോയിന്റും താരം നേടി.
സ്റ്റീവ് സ്മിത്ത് സംഭവത്തില്‍ മാച്ച് റഫറി ജെഫ് ക്രോ നടപടി സ്വീകരിക്കുകയാണെങ്കില്‍ എട്ട് പോയിന്റെന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ വിലക്ക് ലഭിക്കുവാന്‍ പോന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെല്ലും. ഇന്ന് ജെഫ് ക്രോ സംഭവത്തില്‍ ഒരു തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial