ദക്ഷിണാഫ്രിക്കന്‍ ജയം 101 റണ്‍സ് അകലെ, ഡീന്‍ എല്‍ഗാര്‍ പുറത്ത്

- Advertisement -

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ നാലാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഓസ്ട്രേലിയ. 180/5 എന്ന തലേദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 59 റണ്‍സ് കൂടി മാത്രമേ നേടാനായുള്ളു. ടിം പെയിന്‍ രണ്ടാം ഇന്നിംഗ്സില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. മിച്ചല്‍ മാര്‍ഷ്(45) റണ്‍സ് നേടി പുറത്തായപ്പോള്‍ 17 റണ്‍സാണ് ജോഷ് ഹാസല്‍വുഡ് നേടിയത്. 100 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കുവാന്‍ 101 റണ്‍സ് ആണ് വേണ്ടത്.

5.1 ഓവര്‍ പിന്നുടമ്പോള്‍ ദക്ഷിണാഫ്രിക്ക 22/1 എന്ന നിലയിലാണ്. ഡീന്‍ എല്‍ഗാറിന്റെ വിക്കറ്റ് നഥാന്‍ ലയണ്‍ സ്വന്തമാക്കുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം 17 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. എല്‍ഗാര്‍ പുറത്തായതോടെ നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുകയായിരുന്നു. വിജയത്തിനായി 79 റണ്‍സ് കൂടി ദക്ഷിണാഫ്രിക്ക നേടേണ്ടതുണ്ട്.

കാഗിസോ റബാഡ ആറ് വിക്കറ്റുകളുമായി രണ്ടാം ഇന്നിംഗ്സിലും കൊടുങ്കാറ്റായി മാറി. മത്സരത്തില്‍ 11 വിക്കറ്റുകളാണ് താരം നേടിയത്. കേശവ് മഹാരാജും ലുംഗി ഗിഡിയും രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement