ഐസിസി കനിഞ്ഞു, റബാഡയ്ക്ക് വിലക്കില്ല

മാരത്തണ്‍ ഹിയറിംഗിനു ശേഷം അനുകൂല വിധി നേടി കാഗിസോ റബാഡ. താരത്തിനു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാമെന്ന് ഐസിസി അറിയിക്കുകയായിരുന്നു. ഇതോടെ ന്യൂലാന്‍ഡ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് റബാഡയുടെ സേവനം ലഭിക്കും. അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുവാനുള്ള അനുവാദം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും കുറ്റവിമുക്തനാകുന്നില്ല റബാഡ. ലെവല്‍ 2 പ്രകാരം കുറ്റക്കാരനല്ലെന്ന് മാത്രമാണ് കണ്ടെത്തല്‍.

നേരത്തെ നിലവിലുണ്ടായിരുന്ന 75 ശതമാനം മാച്ച് ഫീസ് പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റ് എന്ന ശിക്ഷാനടപടിയെ 1 ഡീമെറിറ്റ് പോയിന്റും 25 ശതമാനം പിഴയുമായി ചുരുക്കുകയായിരുന്നു. ഇതോടെ റബാഡയുടെ ആകെ ഡീമെറിറ്റ് പോയിന്റ് ഏഴ് പോയിന്റായി ചുരുങ്ങി. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടുവാന്‍ വേണ്ടത് 8 ഡീമെറിറ്റ് പോയിന്റുകളാണെന്നത് റബാഡയ്ക്ക് കാര്യങ്ങള്‍ അനുകൂലമായി മാറുവാന്‍ സഹായിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാക്കിസ്ഥാനിലേക്ക് കളിക്കാനില്ലെന്നറിയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, പിന്നീട് തീരുമാനം മാറ്റി
Next articleആവേശപ്പോരാട്ടത്തിനൊടുവില്‍ ന്യൂസിലാണ്ട് വനിതകള്‍ക്ക് ഒരു റണ്‍സ് ജയം