റബാഡയുടെ അപ്പീലില്‍ ഹിയറിംഗ് മാര്‍ച്ച് 19നു

- Advertisement -

മൂന്നാം ടെസ്റ്റില്‍ കാഗിസോ റബാഡയുടെ ലഭ്യതയെക്കുറിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് മാര്‍ച്ച് 19നു അറിയാം. തിങ്കളാഴ്ച താരത്തിന്റെ അപ്പീല്‍ പരിഗണിക്കുമെന്ന് ഐസിസി അറിയിപ്പി ലഭിച്ചതിനെത്തുടര്‍ന്നാണിത്. മാര്‍ച്ച് 22നാണ് ന്യൂലാണ്ട്സിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. 19നു ആരംഭിക്കുന്ന ഹിയറിംഗിന്റെ വിധി മാര്‍ച്ച് 21നകം ഉണ്ടാകുമെന്നാണ് അറിയുന്നത്. അനുകൂലമായ വിധി ലഭിക്കുകയാണെങ്കില്‍ റബാഡയുടെ സേവനം ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ടെസ്റ്റില്‍ ലഭിക്കും.

പോര്‍ട്ട് എലിസബത്തില്‍ സ്റ്റീവ് സ്മിത്തുമായി അനാവശ്യമായ സമ്പര്‍ക്കം പുലര്‍ത്തി എന്നതായിരുന്നു റബാഡയ്ക്ക മേല്‍ ചുമത്തിയ കുറ്റം. 50% മാച്ച് ഫീസ് പിഴയായും മൂന്ന് ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷയായി വിധിച്ചത്. ഇതിനെത്തുടര്‍ന്ന് 2 ടെസ്റ്റുകളില്‍ നിന്ന് റബാഡയെ വിലക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement