കൗണ്ടി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഡിക്കോക്ക്, കളിക്കുക നോട്ടിംഗാംഷയറിനു വേണ്ടി

- Advertisement -

തന്റെ ആദ്യ കൗണ്ടി മത്സരത്തിനായി ക്വിന്റണ്‍ ഡിക്കോക്ക് ഒരുങ്ങുന്നു. ഈ സീസണില്‍ ഡിവിഷന്‍ വണ്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ അവസാനത്തോടു കൂടിയാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നോട്ടിംഗാംഷയറിനു വേണ്ടി തന്റെ കൗണ്ടി അരങ്ങേറ്റം കുറിക്കുക. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി നാല് മത്സരങ്ങളിലാവും ഡിക്കോക്ക് കൗണ്ടിയ്ക്കായി കളിക്കാനിറങ്ങുക.

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള നോട്ടിംഗാംഷയര്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 4 വിജയമാണ് ഇതുവരെ നേടിയിട്ടുള്ളത്. 107 പോയിന്റുകളുള്ള ടീം എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള് സറേയെക്കാള്‍ 22 പോയിന്റ് പിന്നിലായാണ് നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement