ജോഹാന്നസ്ബര്‍ഗില്‍ കളി മാറും

സെഞ്ചൂറിയണിലേതിനു വിപരീതമായി പേസിനു മുന്‍തൂക്കം നല്‍കുന്ന പിച്ചാകും ജോഹാന്നസ്ബര്‍ഗിലെന്ന് സൂചന. പരമ്പരയില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വേഗതയേറിയ പിച്ചാവും മൂന്നാം ടെസ്റ്റില്‍ കോഹ്‍ലിയെയും സംഘത്തെയും കാത്തിരിക്കുന്നത്. സെഞ്ചൂറിയണിലെ പിച്ചിനു ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് പേസിനു അനുകൂലമായ പിച്ച് ദക്ഷിണാഫ്രിക്ക ഒരുക്കുന്നത്.

മികച്ച പേസും ബൗണ്‍സുമുള്ള പിച്ച് പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. എബി ഡി വില്ലിയേഴ്സ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരമ്പര നേരത്തെ തന്നെ ആദ്യ രണ്ട് ടെസ്റ്റുകള്‍ ജയിച്ച് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.

ഇരു മത്സരങ്ങളിലും ഇന്ത്യയ്ക്ക് ബൗളര്‍മാര്‍മാര്‍ വിജയ സാധ്യതയൊരുക്കിയിരുന്നുവെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരം കൈമോശപ്പെടുത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version