പുജാരക്ക് സെഞ്ചുറി, പരിശീലന മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ

Photo:Twitter/@BCCI

വെസ്റ്റിൻഡീസിനെതിരായ സന്നാഹ മത്സരത്തിൽ പൂജാര നേടിയ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 100 റൺസ് നേടിയ പുജാരയും 68 റൺസ് നേടിയ രോഹിത് ശർമയുമാണ് മികച്ച സ്കോർ നേടിയത്.

വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച രഹാനെ വെറും 1 റൺ എടുത്ത് പുറത്തായി.  ഇന്ത്യൻ നിരയിൽ 36 റൺസ് എടുത്ത കെ.എൽ.രാഹുലും 33 റൺസ് എടുത്ത പന്തും പുറത്താവാതെ 37 റൺസ് എടുത്ത ഹനുമ വിഹാരിയുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. പുറത്താവാതെ നിൽക്കുന്ന വിഹാരിക്ക് കൂട്ടായി രവീന്ദ്ര ജഡേജയാണ് ക്രീസിൽ ഉള്ളത്. വെസ്റ്റിൻഡീസ് നിരയിൽ 3 വിക്കറ്റ് വീഴ്ത്തിയ കാർട്ടർ ആണ് മികച്ച ബൗളിംഗ് കാഴ്ചവെച്ചത്.

Previous articleപുക്കി പുലിയാണ്, പ്രീമിയർ ലീഗ് റെക്കോർഡിട്ട് നോർവിച് സ്‌ട്രൈക്കർ
Next articleആദ്യ ജയം തേടി ലംപാർഡ് ഇന്ന് ലെസ്റ്ററിന് എതിരെ