കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിംഗുമായി പുജാര, സ്മിത്ത് ഒന്നാമത്

- Advertisement -

ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യുയുടെ ചേതേശ്വര്‍ പുജാരയ്ക്ക് രണ്ടാം റാങ്ക്. തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണ് ചേതേശ്വര്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി അഞ്ചാം സ്ഥാനത്താണ്. ശ്രീലങ്കയ്ക്കെതിരെയുള്ള തകര്‍പ്പന്‍ പ്രകടനമാണ് ചേതേശ്വറിന്റെ റാങ്കിംഗ് ഉയര്‍ത്തിയത്. നാലാം സ്ഥാനത്ത് നിന്നാണ് ചേതേശ്വര്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് മൂന്നാം സ്ഥാനത്തും ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ നാലാം സ്ഥാനവും നിലനിര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement