പുജാര കൗണ്ടി കളിക്കാനൊരുങ്ങുന്നു, യുവരാജും സച്ചിനും കളിച്ച അതേ കൗണ്ടിയുമായി കരാറിലേര്‍പ്പെട്ടു

2018 കൗണ്ടി സീസണില്‍ യോര്‍ക്ക്ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി ചേതേശ്വര്‍ പുജാര കളിക്കും. ഇതിനു മുമ്പ് 2015ല്‍ പുജാര യോര്‍ക്ക്ഷയറിനു വേണ്ടി കളിച്ചിട്ടുണ്ട്. അന്ന് യൂനിസ് ഖാനു പകരക്കാരനായാണ് പുജാര ടീമിലെത്തിയത്. അന്ന് 4 മത്സരങ്ങളാണ് താരം ആ സീസണില്‍ കളിച്ചത്. 2017 കൗണ്ടി സീസണില്‍ പുജാര നോട്ടിംഗ്ഹാംഷയറിനു വേണ്ടിയാണ് കളിച്ചത്. പുജാരയ്ക്ക് പുറമേ കെയിന്‍ വില്യംസണ്‍ ആണ് യോര്‍ക്ക്ഷയറിന്റെ മറ്റൊരു വിദേശ താരം.

ഓരോ തവണയും കൗണ്ടി കളിക്കുമ്പോള്‍ തന്റെ കളി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് പുജാര തന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. ഏപ്രില്‍ ഏഴിനാവും പുജാര യോര്‍ക്ക്ഷയര്‍ ടീമിനൊപ്പം ചേരുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version