ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പരമ്പര വിജയം സാധ്യമാക്കിയത് ചേതേശ്വര്‍ പുജാര – പാറ്റ് കമ്മിന്‍സ്

ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിന് അത് സാധ്യമാക്കിയത് ചേതേശ്വര്‍ പുജാരയാണെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്. ഓസ്ട്രേലിയയ്ക്കാരുടെ കണ്ണിലെ കരടായിരുന്നു പരമ്പരയില്‍ പുജാരയെന്നും ഏറ്റവും പ്രയാസം താരത്തിനെതിരെ പന്തെറിയുകയായിരുന്നുവെന്നും ലോക ഒന്നാം നമ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

2018-19 സീസണില്‍ താരത്തിന്റെ മൂന്നാം നമ്പറിലെ പ്രകടനമാണ് ഇന്ത്യ 2-1 ന് പരമ്പര വിജയിക്കുവാന്‍ കാരണമായത്. വേറെയും താരങ്ങള്‍ ഉണ്ടായേക്കാം മികച്ച നിന്നവര്‍ പക്ഷേ താന്‍ തിരഞ്ഞെടുക്കുക പുജാരയെയാണെന്ന് ഓസ്ട്രേലിയന്‍ പേസര്‍ വെളിപ്പെടുത്തി.
പുജാര പരമ്പരയില്‍ നിന്ന് 74 റണ്‍സിന് മേലെ ശരാശരിയോടെ മൂന്ന് ശതകം ഉള്‍പ്പെടെ 521 റണ്‍സാണ് നേടിയത്.

പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ചേതേശ്വര്‍ പുജാരയായിരുന്നു.

Exit mobile version