Picsart 23 03 02 20 07 58 600

“76 റൺസ് കുറവാണ്, എങ്കിലും ഇന്ത്യ പൊരുതും” – പൂജാര

ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മുന്നിൽ ഇന്ത്യക്ക് 76 റൺസ് മാത്രമാണ് വിജയ ലക്ഷ്യമായി ഉയർത്താൻ ആയത്. ഈ സ്കോർ കുറഞ്ഞു പോയി എന്ന് ഇന്ത്യൻ ബാറ്റർ പൂജാര ഇന്നത്തെ സ്റ്റമ്പ്സിനു ശേഷം പറഞ്ഞു. ചേതേശ്വര് പൂജാര അർധ സെഞ്ച്വറിയുമായി രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു.

ടീം ഉയർത്തിയ ടോട്ടലിൽ നിരാശ പ്രകടിപ്പിച്ചെങ്കിലും എങ്ങനെയെങ്കിലും ഒരു വിജയം നേടാനാകുമെന്ന് പൂജാര പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ നാളെ അതിനായാകും ശ്രമിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പിച്ചിൽ ആക്രമണവും പ്രതിരോധവും കലർന്ന കളിയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു,ഡിഫൻസിലേക്ക് മാത്രംശ്രദ്ധ നൽകിയതാണ് മറ്റു ബാറ്റർമാർക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാകാൻ കാരണം എന്നും അദ്ദേഹം പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഓസ്‌ട്രേലിയയ്ക്ക് ഒരു സമനില മാത്രം മതി. ഇന്ത്യക്ക് ആകട്ടെ ഒരു വിജയവും വേണം.

Exit mobile version