ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ ഒരു റണ്‍സിനു വീഴ്ത്തി പേഷ്വാര്‍ സല്‍മി, രണ്ടാം ക്വാളിഫയറിലേക്ക്

അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ വിജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി. സല്‍മി നേടിയ 157 റണ്‍സ് പിന്തുടരാനിറങ്ങിയ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനു 20 ഓവറുകള്‍ പിന്നിടുമ്പോള്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 156 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ ജയിക്കുവാന്‍ ക്വേറ്റയ്ക്ക് വേണ്ടിയിരുന്നത് 25 റണ്‍സായിരുന്നു. കൈയ്യില്‍ രണ്ട് വിക്കറ്റുകളും അന്‍വര്‍ അലി ലിയാം ഡോസണെ മൂന്ന് സിക്സും ഒരു ബൗണ്ടറിയും പറത്തി. ഓവറിലെ മൂന്നാം പന്ത് റണ്ണെടുക്കാനായില്ലെങ്കിലും കൂറ്റന്‍ ലക്ഷ്യത്തെ അവസാന പന്തില്‍ മൂന്നാക്കി കുറയ്ക്കുവാന്‍ അന്‍വരി അലിയ്ക്ക് സാധിച്ചുള്ളു. സൂപ്പര്‍ ഓവറിനു രണ്ടും ജയത്തിനു മൂന്നും റണ്‍സ് വേണ്ട നിമിഷത്തില്‍ ഒരു റണ്‍സ് മാത്രമേ ക്വേറ്റയ്ക്ക് അവസാന പന്തില്‍ നേടാനായുള്ളു. രണ്ടാം റണ്‍സിനു ശ്രമിച്ച മിര്‍ ഹംസ റണ്ണൗട്ട് ആയതോടെ ഒരു റണ്‍സിന്റെ ജയവും രണ്ടാം ക്വാളിഫയറില്‍ കറാച്ചിയെ നേരിടുവാനുള്ള അവസരവും പേഷ്വാര്‍ സല്‍മിയ്ക്ക് ലഭിച്ചു.

14 പന്തില്‍ നിന്ന് പുറത്താകാതെ 28 റണ്‍സാണ് അന്‍വര്‍ അലി നേടിയത്. സര്‍ഫ്രാസ് അഹമ്മദും മുഹമ്മദ് നവാസും 35 റണ്‍സ് നേടി പുറത്തായപ്പോള്‍ മത്സരം ഏറെക്കുറെ കൈവിട്ട ക്വേറ്റ അവസാന ഓവറിലെ അന്‍വര്‍ അലി വെടിക്കെട്ടിലൂടെ മത്സരത്തില്‍ തിരികെ എത്തിയെങ്കിലും ഫിനിഷിംഗ് ലൈന്‍ കടക്കാന്‍ സാധിക്കാതെ പോയി. ഹസന്‍ അലി, സമീന്‍ ഗുല്‍, വഹാബ് റിയാസ്, ഉമൈദ് അസിഫ് എന്നിവര്‍ പേഷ്വാറിനായി രണ്ട് വീതം വിക്കറ്റ് നേടി. ഹസന്‍ അലിയാണ് കളിയിലെ താരം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പേഷഅവാര്‍ സല്‍മി 58/4 എന്ന നിലയില്‍ നിന്ന് അവസാന പന്തില്‍ ഓള്‍ഔട്ട് ആകുമ്പോള്‍ 157 റണ്‍സ് നേടിയിരുന്നു. 35 പന്തില്‍ 62 റണ്‍സ് നേടിയ ലിയാം ഡോസണ്‍ ആണ് ടീമിനെ ബാറ്റിംഗില്‍ രക്ഷിച്ചത്. മുഹമ്മദ് ഹഫീസ് 25 റണ്‍സ് നേടി. തമീം ഇക്ബാല്‍ 27 റണ്‍സ് നേടി പുറത്തായി. 6 ബൗണ്ടറിയും 4 സിക്സുമാണ് ലിയാം ഡോസണ്‍ തന്റെ വെടിക്കെട്ട് ഇന്നിംഗ്സില്‍ നേടിയത്. രാഹത് അലി ക്വേറ്റയ്ക്കായി നാല് വിക്കറ്റ് നേടി. തന്റെ നാലോവര്‍ സ്പെല്ലില്‍ വെറും 16 റണ്‍സ് മാത്രമാണ് രാഹത് വിട്ട് നല്‍കിയത്. തിസാര പെരേരയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പർ കപ്പിൽ എഫ് സി ഗോവയ്ക്ക് ഒപ്പം ലൊബേറ ഇല്ല, ഡെറിക് പെരേര നയിക്കും
Next articleഅൽ മദീനയ്ക്ക് തകർപ്പൻ വിജയം