
ഷെയിന്‍ വാട്സണും കെവിന് പീറ്റേര്‍സണും അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയ മത്സരത്തില്‍ കറാച്ചി കിംഗ്സിനെ 67 റണ്‍സിനു പരാജയപ്പെടുത്തി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ടീമിനെ 20 ഓവറില്‍ 180/4 എന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. പുറത്താകാതെ 90 റണ്‍സ് നേടിയ ഷെയിന്‍ വാട്സണും 52 റണ്‍സ് നേടിയ കെവിന് പീറ്റേര്‍സണും. 58 പന്തില്‍ നിന്ന് 7 സിക്സും 5 ബൗണ്ടറിയും അടക്കമായിരുന്നു വാട്സണ് വെടിക്കെട്ട്. 34 പന്തിലാണ് പീറ്റേര്സണ് തന്റെ 52 റണ്‍സ് നേടിയത്.
തിരികെ ബാറ്റിംഗിനെത്തിയ കറാച്ചി 2/2, 33/4 എന്ന നിലയിലേക്ക് വീണ ശേഷം പിന്നീട് കരകയറാനാകെ ബുദ്ധിമുട്ടുകയായിരുന്നു. 35 റണ്‍സ് നേടിയ ഇമാദ് വസീം ആണ് ടീമിന്റെ ടോപ് സ്കോറര്‍. ബാബര്‍ അസം 32 റണ്‍സ് നേടി. 8 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 113 റണ്‍സ് മാത്രമേ കറാച്ചിക്ക് നേടാനായുള്ളു. രാഹത് അലിയും അന്‍വര്‍ അലിയും ടീമിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial