തമീം ഇക്ബാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കളിക്കില്ല

കാല്‍മുട്ടിനേറ്റ പരിക്കിന്റേ ചികിത്സയ്ക്കായി ബാങ്കോംഗിലേക്ക് പറക്കുന്നതിനാല്‍ പേഷ്വാര്‍ സല്‍മി ഓപ്പണര്‍ തമീം ഇക്ബാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കളിക്കില്ല. ആദ്യ എലിമിനേറ്ററില്‍ ക്വേറ്റയ്ക്കെതിരെ പേഷ്വാറിനു വേണ്ടി തമീം കളിക്കാനിറങ്ങിയെങ്കിലും രണ്ടാം എലിമിനേറ്ററില്‍ ഇതേ പരിക്ക് മൂലം കളിക്കാന്‍ ബംഗ്ലാദേശ് താരം ഇറങ്ങിയിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമീം ശസ്ത്രക്രിയ നടത്തിയ കാല്‍മുട്ടാണിത്.

നിദാഹസ് ട്രോഫി ഫൈനല്‍ മുതല്‍ ആ മുട്ടില്‍ വേദന അനുഭവപ്പെടുന്നുണ്ടെന്നാണ് തമീം ഇക്ബാല്‍ പറയുന്നത്. ഫൈനല്‍ ദിവസമായ മാര്‍ച്ച് 25നു നാട്ടിലേക്ക് ബാങ്കോംഗില്‍ നിന്ന് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article300 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി മോണേ മോര്‍ക്കല്‍
Next articleഅയര്‍ലണ്ടിനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനു യോഗ്യത നേടി