
ബൗളിംഗില്‍ സൊഹൈല്‍ തന്‍വീറും ഇമ്രാന് താഹിറും ബാറ്റിംഗില്‍ കുമാര്‍ സംഗക്കാരയും തിളങ്ങിയ മത്സരത്തില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി മുല്ത്താന് സുല്‍ത്താന്‍സ്. ജയത്തോടെ 7 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് സുല്‍ത്താന്‍ എത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ക്വേറ്റയെ 15.4 ഓവറില്‍ 102 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു സുല്‍ത്താന്‍സ്. ഇമ്രാന് താഹിറും സൊഹൈല്‍ തന്‍വീറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ജുനൈദ് ഖാനും സുല്‍ത്താന്‍സിനു വേണ്ടി രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് ഇര്ഫാന്, ഷൊയ്ബ് മാലിക് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. 30 റണ്‍സ് നേടിയ സര്‍ഫ്രാസ് അഹമ്മദ് ആണ് ക്വേറ്റയുടെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ സുല്‍ത്താന്‍സിനു വേണ്ടി കുമാര്‍ സംഗക്കാര പുറത്താകാതെ 51 റണ്‍സ് നേടി. ഷൊയ്ബ് മക്സൂദ് 26 റണ്‍സുമായി സംഗക്കാരയ്ക്ക് പിന്തുണ നല്കിയപ്പോള് അഹമ്മദ് ഷെഹ്സാദ് 27 റണ്‍സ് നേടി പുറത്തായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial