പാക്കിസ്ഥാനിലേക്ക് കളിക്കാനില്ലെന്നറിയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, പിന്നീട് തീരുമാനം മാറ്റി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിനു വേണ്ടി കളിച്ചിരുന്ന ലെന്‍ഡല്‍ സിമ്മണ്‍സ് പ്ലേ ഓഫുകള്‍ക്കായി പാക്കിസ്ഥാനിലേക്കില്ലെന്ന് ആദ്യം അറിയിച്ചുവെങ്കിലും പിന്നീട് തിരുത്തി താരം. താന്‍ പാക്കിസ്ഥാനിലേക്ക് പറക്കുന്നുവെന്നാണ് പിന്നീട് താരം അറിയിച്ചത്. ദുബായിയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് സഹതാരവുമായി യാത്ര ചെയ്യുവാനായി എയര്‍പ്പോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രം സഹതാരം ഉസാമ മിര്‍ പുറത്ത് വിട്ടിരുന്നു. ദുബായ് ലെഗില്‍ ടീമിന്റെ ഭാഗമായിരുന്നു താരം. ആദ്യ ക്വാളിഫയറില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനോട് കറാച്ചി പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ടാം ക്വാളിഫയറില്‍ ക്വേറ്റ ഗ്ലാഡിയേറ്റേര്‍സോ പേഷ്വാര്‍ സല്‍മിയോ ആവും കറാച്ചിയുടെ എതിരാളികള്‍.

ജോ ഡെന്‍ലി, കോളിന്‍ ഇന്‍ഗ്രാം, ഡേവിഡ് വീസേ, രവി ബൊപ്പാര, തൈമല്‍ മില്‍സ് എന്നിവരും കറാച്ചിയക്കായി കളിക്കാന്‍ പാക്കിസ്ഥാനിലേക്ക് വരുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. കറാച്ചി ടീം ഉടമ തന്റെ ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചത്.

ഇന്നാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എലിമിനേറ്റര്‍ മത്സരം. മാര്‍ച്ച് 21നു ഇന്നത്തെ മത്സരത്തിലെ വിജയികളും കറാച്ചി കിംഗ്സും ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാന്‍ ഓഫ് ദി സീരീസ് പട്ടം സ്വപ്നം പോലും കണ്ടിട്ടില്ല: വാഷിംഗ്ടണ്‍ സുന്ദര്‍
Next articleഐസിസി കനിഞ്ഞു, റബാഡയ്ക്ക് വിലക്കില്ല