പാക്കിസ്ഥാനിലേക്ക് വരാന്‍ തയ്യാറുള്ളവരെ മാത്രം ടീമിലെടുത്താല്‍ മതി: മോയിന്‍ ഖാന്‍

ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ എലിമിനേറ്ററിലെ ഒരു റണ്‍സ് തോല്‍വിയ്ക്ക് കാരണം ടീമിലെ മുതിര്‍ന്ന വിദേശ താരങ്ങളുടെ അഭാവമാണെന്ന് അഭിപ്രായപ്പെട്ട് മോയിന്‍ ഖാന്‍. അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് വേണ്ടിയിരുന്ന ക്വേറ്റയ്ക്കായി മൂന്ന് സിക്സും ഒരു ബൗണ്ടറിയും നേടി അന്‍വര്‍ അലി അവസാന പന്ത് വരെ പൊരുതിയെങ്കിലും മത്സരത്തില്‍ ഒരു റണ്‍സിന്റെ തോല്‍വി ക്വേറ്റ ഏറ്റുവാങ്ങുകയായിരുന്നു.

ഷെയിന്‍ വാട്സണ്‍, കെവിന്‍ പീറ്റേര്‍സണ്‍ പോലുള്ള മുതിര്‍ന്ന താരങ്ങള്‍ പ്ലേ ഓഫുകള്‍ക്കായി പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുവാന്‍ വിസ്സമ്മതിച്ചിരുന്നു. ക്വേറ്റയുടെ ടോപ് ബാറ്റ്സ്മാനായിരുന്നു ഷെയിന്‍ വാട്സണ്‍. 10 മത്സരങ്ങളിലായി താരം 319 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയി മാറിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുവാന്‍ സമ്മതമുള്ള താരങ്ങളെ മാത്രമേ തിരഞ്ഞെടുക്കുവാവുള്ളുവെന്നും ടീമിന്റെ കോച്ചായ മോയിന്‍ അലി പറഞ്ഞു.

വിദേശ സൂപ്പര്‍ താരങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയില്‍ നിന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറിക്കഴിഞ്ഞിരിക്കുന്നു. പിഎസ്എല്‍ എന്ന ബ്രാന്‍ഡ് ഇപ്പോള്‍ മൂല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. ഭാവിയില്‍ പാക്കിസ്ഥാനില്‍ വരാന്‍ തയ്യാറുള്ള താരങ്ങളെ മാത്രം ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുക്കുവാന്‍ പാടുള്ളു എന്നും മോയിന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article1990നെ ഓർമ്മിപ്പിച്ച് ജെർമൻ എവേ കിറ്റ്
Next articleഅഫ്ഗാനിസ്ഥാനു ഇനിയും സാധ്യതയുണ്ടെന്നഭിപ്രായപ്പെട്ട് റഷീദ് ഖാന്‍