പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വേഗതയേറിയ അര്‍ദ്ധ ശതകം റോഞ്ചിയുടെ പേരില്‍

ലൂക്ക് റോഞ്ചി വെടിക്കെട്ടില്‍ ഇന്നലെ തകര്‍ന്നത് കറാച്ചി കിംഗ്സ് മാത്രമല്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വേഗതയേറിയ അര്‍ദ്ധ ശതകങ്ങളുടെ റെക്കോര്‍ഡുകള്‍ കൂടിയാണ് ഇന്നലെ റോഞ്ചി കാറ്റില്‍ പറത്തിയത്. 39 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ച റോഞ്ചി 19 പന്തില്‍ നിന്ന് 50 റണ്‍സ് തികച്ച് തന്റെ പേരിലുള്ള റെക്കോര്‍ഡ് തന്നെ മറികടക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial