താരമായി കെവിന്‍ പീറ്റേര്‍സണ്‍, ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനു 6 വിക്കറ്റ് വിജയം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഇസ്ലാമാബാദ് 20 ഓവറില്‍ 134/7 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. 26 പന്തില്‍ 43 റണ്‍സ് നേടി ലൂക്ക് റോഞ്ചിയും ഫഹീം അഷ്റഫ്(21), മിസ്ബ ഉള്‍ ഹക്ക്(22) എന്നിവരും തിളങ്ങിയെങ്കിലും കൂറ്റന്‍ സ്കോര്‍ നേടാന്‍ ഇസ്ലാമാബാദിനു ആയില്ല. ഓരോ വിക്കറ്റുമായി അന്‍വര്‍ അലി, രാഹത് അലി, ജോണ്‍ ഹേസ്റ്റിംഗ്, ഹസന്‍ ഖാന്‍, ഷെയിന്‍ വാട്സണ്‍ എന്നിവര്‍ ക്വേറ്റയ്ക്കായി തിളങ്ങി.

ചെറിയ ലക്ഷ്യം 17.1 ഓവറിലാണ് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് മറികടന്നത്. 48 റണ്‍സുമായി കെവിന്‍ പീറ്റേര്‍സണ്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം നേടിയപ്പോള്‍ അസാദ് ഷഫീക്(22), മുഹമ്മദ് നവാസ്(25*) എന്നിവരും ടീമിന്റെ വിജയത്തിനു ശക്തമായ സംഭാവന നല്‍കി. 3 വിക്കറ്റുമായി സ്റ്റീവന്‍ ഫിന്‍ ഇസ്ലാമാബാദ് ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.