ലാഹോറിനു ആദ്യ ജയം

- Advertisement -

ഷഹീന്‍ അഫ്രീദിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം ബാറ്റ്സ്മാന്മാരും അവസരത്തിനൊത്ത മത്സരത്തില്‍ 6 വിക്കറ്റ് ജയം നേടി ലാഹോര്‍ ഖലന്തേര്‍സ്. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയമാണ് ലാഹോര്‍ ഖലന്തേര്‍സ് തങ്ങളുടെ ഏഴാം മത്സരത്തില്‍ നേടുന്നത്. 4 റണ്‍സിനു അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷഹീനിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ 114 റണ്‍സിനു മുല്‍ത്താന്‍ സുല്‍ത്താന്‍സിനെ ഓള്‍ഔട്ട് ആക്കിയ ലാഹോര്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ 18.4 ഓവറില്‍ ലക്ഷ്യം നേടുകയായിരുന്നു.

35 റണ്‍സുമായി ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. മക്കല്ലം പുറത്താകാതെ നിന്നപ്പോള്‍ ഫകര്‍ സമന്‍(16), ആന്റണ്‍ ഡേവ്സിച്ച്(22), ഗുല്‍റൈസ് സദഫ്(27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സൊഹൈല്‍ അക്തര്‍ 11 റണ്‍സുമായി പുറത്താകാതെ ക്യാപ്റ്റനു മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സുല്‍ത്താന്‍സിനു കുമാര്‍ സംഗക്കാര(45), അഹമ്മദ് ഷെഹ്സാദ്(32) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 92/1 എന്ന നിലയില്‍ നിന്നാണ് ടീം 114നു ഓള്‍ഔട്ട് ആയത്. ഷഹീന്‍ അഫ്രീദിയ്ക്ക് തുണയായി സുനില്‍ നരൈന്‍ രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement