ഷൊയ്ബ് മക്സൂദിന്റെ ബാറ്റിംഗ് മികവില്‍ മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഒന്നാമത്

പേഷ്വാര്‍ സല്‍മിക്കെതിരെ 19 റണ്‍സ് വിജയം സ്വന്തമാക്കി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. ജയത്തോടെ സുല്‍ത്താന്‍സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഷൊയ്ബ് മക്സൂദ് പുറത്താകാതെ നേടിയ 85 റണ്‍സാണ് ടീമിനെ 20 ഓവറില്‍ 183/3 എന്ന സ്കോറിലേക്ക് നയിച്ചത്. 42 പന്തില്‍ നിന്ന് 7 സിക്സുകളും 4 ബൗണ്ടറിയും സഹിതമാണ് മക്സൂദ് തന്റെ 85 റണ്‍സ് നേടിയത്. മക്സൂദിനു പിന്തുണയായി അഹമ്മദ് ഷെഹ്സാദ്(37), കുമാര്‍ സംഗക്കാര(28) എന്നിവരും സുല്‍ത്താന്‍സ് നിരയില്‍ തിളങ്ങി.

മുഹമ്മദ് ഹഫീസ്(56), ലിയാം ഡോസണ്‍(32) എന്നിവര്‍ക്ക് മാത്രമാണ് പേഷ്വാര്‍ സല്‍മി നിരയില്‍ തിളങ്ങാനായത്. 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 164 റണ്‍സില്‍ ടീമിന്റെ ബാറ്റിംഗ് അവസാനിച്ചപ്പോള്‍ 19 റണ്‍സിന്റെ ജയം മുല്‍ത്താനു സ്വന്തമായി. സുല്‍ത്താന്‍സിനു വേണ്ിട കീറണ്‍ പൊള്ളാര്‍ഡും സൊഹൈല്‍ തന്‍വീറും മൂന്ന് വീതം വിക്കറ്റും മുഹമ്മദ് ഇര്‍ഫാന്‍ രണ്ട് വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെമ്മാണിയോട് റോയൽ ട്രാവൽസിന് മിന്നും ജയം
Next articleബാഴ്സയ്ക്കും റയലിനും അടുത്ത് എത്താൻ സിറ്റി ആയിട്ടില്ല; ഗ്വാഡിയോള