ജയമെന്തെന്നറിയാതെ ലാഹോര്‍, ഇസ്ലാമാബാദ് യുണൈറ്റഡിനോടും തോല്‍വി

വിജയമെന്തെന്നറിയാതെ ലാഹോര്‍ ഖലന്തേര്‍സ്. തുടര്‍ച്ചയായ ആറാം തോല്‍വിയാണ് ഇന്ന് ലാഹോര്‍ ടീം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ ആന്റണ്‍ ‍ഡേവ്സിച്ചിന്റെ ബാറ്റിംഗ് മികവില്‍ 163/8 എന്ന സ്കോറിലേക്ക് എത്തിച്ചേരുകയായിരുന്നു. ആന്റണ്‍ 62 റണ്‍സ് നേടിയപ്പോള്‍ ഫകര്‍ സമന്‍(34), ബ്രണ്ടന്‍ മക്കല്ലം(12 പന്തില്‍ 33) എന്നിവരുടെ സംഭാവനകള്‍ കൂടി ചേര്‍ന്നപ്പോള്‍ താരതമ്യേന മികച്ച സ്കോറിലേക്ക് ലാഹോര്‍ എത്തി.

ഫഹീം അഷ്റഫ് മൂന്ന് വിക്കറ്റുമായി ഇസ്ലാമാബാദ് നിരയില്‍ മുമ്പനായി നിന്നപ്പോള്‍ ഷദബ് ഖാന്‍ മികച്ച സ്പെല്ലാണ് പുറത്തെടുത്തത്. തന്റെ നാലോവറില്‍ ഒരു വിക്കറ്റിന്റെ നഷ്ടത്തില്‍ 15 റണ്‍സാണ് ഷദബ് ഖാന്‍ വഴങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇസ്ലാമാബാദിനു വേണ്ടി ലൂക്ക് റോഞ്ചി 41 പന്തില്‍ 6 സിക്സുകളും 5 ബൗണ്ടറിയും സഹിതം 77 റണ്‍സ് നേടിയപ്പോള്‍ 17.4 ഓവറില്‍ വിജയം നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ യുണൈറ്റഡ് സ്വന്തമാക്കി. ഷദബ് ഖാന്‍ 32 റണ്‍സ് നേടി. ലാഹോറിനു വേണ്ടി സുനില്‍ നരൈന്‍ മൂന്ന് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial