ഇസ്ലാമാബിദനെ പരാജയപ്പെടുത്തി കറാച്ചി കിംഗ്സ്

- Advertisement -

ഉസ്മാന്‍ ഖാന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെ കീഴടക്കി കറാച്ചി കിംഗ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ 7 വിക്കറ്റിന്റെ ജയമാണ് കിംഗ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇസ്ലാമാബദ് യുണൈറ്റഡിനെ 124 റണ്‍സിനു എറിഞ്ഞിട്ട കറാച്ചി ജയം 17ാം ഓവറില്‍ സ്വന്തമാക്കി. ജയത്തോടെ കറാച്ചി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ബൗളിംഗില്‍ ഉസ്മാന്‍ ഖാന്‍ 17 റണ്‍സിനു നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍, ഷാഹിദ് അഫ്രീദി എന്നിവര്‍ രണ്ടും മുഹമ്മദ് അമീര്‍, തൈമല്‍ മില്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 34 റണ്‍സ് നേടിയ ആസിഫ് അലി ആണ് ടീമിന്റെ ടോപ് സ്കോറര്‍. 19ാം ഓവറിലാണ് ഇസ്ലാമാബാദിന്റെ ഇന്നിംഗ്സ് അവസാനിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കറാച്ചിയ്ക്ക് വേണ്ടി ജോ ഡെന്‍ലി(36), ബാബര്‍ അസം(29*), കോളിന്‍ ഇന്‍ഗ്രാം(31*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ടീമിനു 7 വിക്കറ്റ് ജയം ഉറപ്പാക്കി. ഉസ്മാന്‍ ഖാന്‍ ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement