
തുടര്‍ വിജയങ്ങള്‍ക്ക് ശേഷം വീണ്ടും പരാജയം രുചിച്ച് ലാഹോര്‍ ഖലന്തേര്‍സ്. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ നേടിയ 172 റണ്‍സ് മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ 18 ഓവറില്‍ മറികടന്ന് പേഷ്വാര് മികച്ച ജയം സ്വന്തമാക്കി. 61 പന്തില്‍ നിന്ന് 107 റണ്‍സ് നേടി പുറത്താകാതെ നിന്ന കമ്രാന്‍ അക്മലാണ് കളിയിലെ താരം. 11 ബൗണ്ടറിയും 7 സിക്സുമടക്കമാണ് കമ്രാന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ലക്ഷ്യമായ 173 റണ്‍സ് പിന്തുടരാനിറങ്ങിയ പേഷ്വാറിനു തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായങ്കിലും കമ്രാന്‍ തന്റെ സ്കോറിംഗ് യഥേഷ്ടം തുടര്‍ന്നു. 27 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസാണ് സ്കോര്‍ കണ്ടെത്തിയ മറ്റൊരു താരം. യസീര്‍ ഷാ രണ്ടും കൈല്‍ അബോട്ട് ഒരു വിക്കറ്റുമാണ് ലാഹോറിനായി നേടിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ ആന്റണ്‍ ഡേവ്സിച്ചിന്റെ 70 റണ്‍സിന്റെ ബലത്തിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയത്. സൊഹൈല്‍ അക്തര്‍ (30*), അഗ സല്മാന്(28), ഗുല്‍റൈസ് സദഫ്(26*) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. ഹസന് അലി രണ്ടും സമീന്‍ ഗുല്‍, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial