സല്‍മി ഫൈനലിലേക്ക്, കറാച്ചിയ്ക്കെതിരെ 13 റണ്‍സ് വിജയം

കറാച്ചി കിംഗ്സിനെതിരെ 13 റണ്‍സ് വിജയം നേടി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018ന്റെ ഫൈനലില്‍ കടന്ന് പേഷ്വാര്‍ സല്‍മി. മഴ മൂലം വൈകി തുടങ്ങിയ മത്സരം 16 ഓവറുകളായി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സല്‍മി കമ്രാന്‍ അക്മലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 16 ഓവറില്‍ 170/7 എന്ന സ്കോര്‍ നേടി. 27 പന്തില്‍ നിന്ന് 77 റണ്‍സാണ് കമ്രാന്‍ അക്മല്‍ നേടിയത്. 5 ബൗണ്ടറിയും 8 സിക്സും അടങ്ങിയതാണ് അക്മലിന്റെ ഇന്നിംഗ്സ്. ഓപ്പണിംഗ് വിക്കറ്റില്‍ ആന്‍ഡ്രേ ഫ്ലെച്ചറുമായി(34) 107 റണ്‍സാണ് അക്മല്‍ നേടിയത്. 10ാം ഓവറില്‍ അക്മല്‍ പുറത്താകുമ്പോള്‍ ടീം സ്കോര്‍ 120. അവസാന 6 ഓവറില്‍ 5 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സല്‍മി 50 റണ്‍സ് കൂടി നേടി കറാച്ചിയ്ക്ക് മുന്നില്‍ 171 റണ്‍സ് വിജയ ലക്ഷ്യം വെച്ചു. ഡാരെന്‍ സാമി 23 റണ്‍സ് നേടി. കറാച്ചിയ്ക്ക് വേണ്ടി രവി ബൊപ്പാര മൂന്നും തൈമല്‍ മില്‍സ് രണ്ടും വിക്കറ്റാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കറാച്ചിയ്ക്ക് വേണ്ടി ജോ ഡെന്‍ലി(79*) ബാബര്‍ അസം(63) കൂട്ടുകെട്ട് പൊരുതി നോക്കിയെങ്കിലും 16 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. കമ്രാന്‍ അക്മല്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓക്ലാന്‍ഡില്‍ നാണംകെട്ട് ഇംഗ്ലണ്ട്, 58 റണ്‍സിനു പുറത്ത്
Next articleജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പ്, ഇളവേനില്‍ വാളറിവനു സ്വര്‍ണ്ണം