പണം നല്‍കുന്നില്ലെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി ജെയിംസ് ഫോക്നർ

തന്റെ കരാര്‍ അനുസരിച്ചുള്ള പണം പാക്കിസ്ഥാൻ ബോർഡ് തരുന്നില്ലെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറി ജെയിംസ് ഫോക്നർ. എന്നാൽ ഇതല്ല സത്യാവസ്ഥയെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡും താരത്തിന്റെ ഫ്രാഞ്ചൈസി ആയ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് താരം പറയുന്നതെന്നാണ് ബോര്‍ഡിന്റെ ഭാഷ്യം.

താരം തന്റെ ബാറ്റും പേഴ്സണൽ വസ്തുക്കളും വലിച്ചെറിഞ്ഞ് ഹോട്ടലിൽ നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് പാക്കിസ്ഥാനി സോഷ്യൽ മീഡിയയിൽ നിന്ന് വരുന്ന വിവരങ്ങള്‍. 70 ശതമാനം പണം താരത്തിന് കൈമാറിയെന്നും ബാക്കി 30 ശതമാനം ലീഗ് കഴി‍ഞ്ഞ് 40 ദിവസത്തിൽ നല്‍കുകയെന്നാണ് പൊതുവേയുള്ള നടപടിക്രമമെന്നും പിസിബി പ്രസ്താവനയിൽ പറയുന്നു.