ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇസ്ലാമബാദ് യുണൈറ്റഡ്

- Advertisement -

ലീഗിലെ ആദ്യത്തെ രണ്ടു സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ഇസ്ലാമബാദ് യുണൈറ്റഡ് പി എസ് എല്ലിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ജയത്തോടെ ഇസ്ലാമബാദ് യുണൈറ്റഡ് 9 മത്സരങ്ങളിൽ നിന്ന് 14 പോയിന്റായി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് 20 ഓവറിൽ 147 റൺസാണ് എടുത്തത്. മികച്ച തുടക്കം ലഭിക്കാതെ പോയ ഗ്ലാഡിയേറ്റേഴ്സിനെ മധ്യ നിരയിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ഉമർ അമിനും ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദുമാണ് ബേധപെട്ട സ്‌കോറിൽ എത്തിച്ചത്.  സർഫ്രാസ് അഹമദ് 30 പന്തിൽ 43 റൺസ് എടുത്തപ്പോൾ ഉമർ അമിൻ 28 റൺസുമായി സർഫ്രാസിന് മികച്ച പിന്തുണ നൽകി. ഇസ്ലാമാബാദിനു വേണ്ടി ഫഹീം അഷ്‌റഫ് 3 വിക്കറ്റും അമദ് ബട്ട് 2 വിക്കറ്റും നേടി.

തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇസ്ലാമബാദ് 10 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇസ്ലാമബാദിന് വേണ്ടി ഓപണർ ഡുമിനി 47 പന്തിൽ 54 റൺസ് എടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു.  കൃത്യമായ ഇടവേളകളിൽ ഇസ്ലാമബാദിന് വിക്കറ്റുകൾ നഷ്ടമായെങ്കിലും മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഹുസൈൻ തലതിന്റെയും ആസിഫ് അലിയുടെയും വെടിക്കെട്ട് ബാറ്റിംഗ് ഇസ്ലാമബാദിന്റെ വിജയം അനായാസമാക്കി. ഹുസൈൻ തലത് 17 പന്തിൽ 28 റൺസ് എടുത്തും ആസിഫ് അലി 7 പന്തിൽ 18 റൺസ് എടുത്തും പുറത്താവാതെ നിന്നു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി രാഹത്ത് അലി 2 വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement